District News
കോഴിക്കോട്: അമ്മയ്ക്കൊപ്പം അങ്കണവാടിയില്‍നിന്നു വീട്ടിലേക്കു മടങ്ങുകയായിരുന്ന മൂന്നര വയസുകാരന് പിക്കപ്പ് വാനിടിച്ച് മരണമടഞ്ഞു.
കായണ്ണ കാപ്പുമ്മല്‍ ബബിലേഷിന്റെയും ദീഷ്ണയുടെയും ഏക മകന് ആര്യന് ആണ് മരിച്ചത്.
കൂടത്താംപൊയില്‍ അങ്കണവാടിക്ക് സമീപം ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെയാണ് സംഭവം. റിവേഴ്സ് വന്ന പിക്കപ്പ് ആര്യന്റെ ദേഹത്ത് കയറി ഇറങ്ങുകയായിരുന്നു. ഗ്യാസ് സിലിണ്ടര്‍ വിതരണം നടത്തുന്ന പിക്കപ്പാണ് അപകടം സൃഷ്ടിച്ചത്.
District News
വെഞ്ഞാറമൂട്: റോഡ് കുറുകെ കടക്കുന്നതിനിടെ വയോധികൻ കാറിടിച്ച് മരിച്ചു. വെഞ്ഞാറമൂട് തൈക്കാട് സമന്വയ നഗർ കെവിൻ വില്ലയിൽ ഡി. സാമുവൽ (76) ആണ് മരിച്ചത്.
ഇന്നലെ രാവിലെ സമന്വയ നഗറിലായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ പോത്തൻകോട് ഭാഗത്തു നിന്നു വന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ സാമുവലിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഭാര്യ: പരേതയായ കമലാഭായി. മക്കൾ: റോബർട്ട് സാം, ഹെലൻ കുമാരി, പരേതനായ ഡ്രമ്മണ്ട് സാം. മരുമക്കൾ: ഷീബ, ജോസ്, ഷിജി.
District News
വാടാനപ്പിള്ളി: തൃത്തല്ലൂരിൽ കാറിടിച്ച് ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു. തൃത്തല്ലൂർ ഗവ. ആശുപത്രിക്കു തെക്ക് പണിക്കവീട്ടിൽ മൊയ്തീൻ(60) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 5.45 ഓടെയായിരുന്നു അപകടം. നടന്ന് ലോട്ടറി വിൽപ്പന നടത്തിവന്നിരുന്ന മൊയ്തീൻ വിൽപ്പനയ്ക്കായുള്ള ലോട്ടറിയുമായി റോഡിനു കുറുകെ കടക്കുന്നതിനിടയിൽ കാർ ഇടിക്കുകയായിരുന്നു. റോഡിലേക്കു തെറിച്ചു വീണ ഇയാളെ വാടാനപ്പിള്ളി ആക്ട്സ് പ്രവർത്തകർ തൃശൂരിലെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വാടാനപ്പിള്ളി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
District News
മട്ടന്നൂർ: കാറിടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു. നായാട്ടുപാറയിലെ കാന്നന്നൂർ പാനൽ ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരൻ കാര പേരാവൂർ തെളുപ്പിലെ കെ.പി. പത്മനാഭൻ (61) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 9.15 ഓടെയായിരുന്നു സംഭവം.
ഫാക്ടറിക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന കാർ പിന്നോട്ട് നീങ്ങി പദ്മനാഭനെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പദ്മനാഭനെ ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മട്ടന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഭാര്യ: അജിത (ഏച്ചൂർ കോട്ടം). മക്കൾ: സജിഷ, ലജിഷ, ആദർശ് (തെളുപ്പ് സിപിഎം ബ്രാഞ്ച് അംഗം). മരുമക്കൾ: ശ്രീജിത്ത് (കൊട്ടിയോടി), റിജേഷ് (കതിരൂർ).
Kerala
കടയനിക്കാട്: നിയന്ത്രണം വിട്ട കാറിടിച്ച് മധ്യവയസ്കയ്ക്ക മരണ. ഉള്ളായം സ്വദേശിനിയായ വരിക്കാനിക്കൽ രാജമ്മ (61) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയോടെയാണ് കടയനിക്കാട് അമ്പലത്തിന് സമീപം കറുകച്ചാലിൽ നിന്നും മണിമല ഭാഗത്തേക്ക് സഞ്ചരിച്ച കാർ നിയന്ത്രണം നഷ്ടപ്പെട്ട് വഴിയരികിലേക്ക് ഇടിച്ചു കയറിയത്.
നാട്ടുകാർ ഉടൻതന്നെ രാജമ്മയെ മണിമല സെന്റ് തോമസ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയിൽ വച്ചുതന്നെ രാജമ്മ മരിച്ചിരുന്നു. അപകടത്തിൽ വേറെ ആർക്കും പരിക്കില്ല. മണിമല പോലീസ് കേസെടുത്തു.
Kerala
കൂത്താട്ടുകുളം: എംസി റോഡില്‍ മൂവാറ്റുപുഴയ്ക്കും കൂത്താട്ടുകുളത്തിനുമിടയിൽ ആറൂര്‍ ചാന്ത്യം കവലയ്ക്കു സമീപം കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. അഞ്ചല്‍പ്പെട്ടി സ്വദേശി ചായേലില് പുത്തന്‍പുരയില്‍ റോയ് വര്‍ഗീസ് (60) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒമ്പതോടെയായിരുന്നു അപകടം.
മൂവാറ്റുപുഴ ഭാഗത്തുനിന്ന് കൂത്താട്ടുകുളം ഭാഗത്തേക്കു പോകുകയായിരുന്ന ബൈക്കിൽ പണ്ടപ്പിള്ളി ഭാഗത്തുനിന്നു മൂവാറ്റുപുഴ ഭാഗത്തേക്കു വരികയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റോയിയെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. അപകടത്തിനിടയാക്കിയ കാറില്‍ സഞ്ചരിച്ചിരുന്ന രണ്ടുപേരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടത്തെത്തുടര്‍ന്ന് മൂവാറ്റുപുഴ-കൂത്താട്ടുകുളം എംസി റോഡില്‍ ഗതാഗതം തടസപ്പെട്ടു. മൂവാറ്റുപുഴ പോലീസെത്തി റോഡില്‍നിന്നു വാഹനങ്ങള്‍ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു.
District News
കാഞ്ഞങ്ങാട്: ദേശീയപാതയില്‍ കാല്നടയാത്രക്കാരന് കാറിടിച്ചു മരിച്ചു. പുല്ലൂര്‍ പൊള്ളക്കടയിലെ വി. ചന്ദ്രശേഖരന് (58) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 7.45ഓടെ പൊള്ളക്കടയിലാണ് അപകടമുണ്ടായത്. കടയില്‍ നിന്നും സാധനങ്ങള്‍ വീട്ടിലേക്കു മടങ്ങവെയാണ് അപകടമുണ്ടായത്.
ഇടിച്ച കാര്‍ നിര്‍ത്താതെ പോയി. ഉടന്‍ തന്നെ നാട്ടുകാര്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് കൊണ്ടുപോകവെ മരണപ്പെടുകയായിരുന്നു. പരേതരായ അത്തിക്കല്‍ ഗോവിന്ദന് മണിയാണി-വി. മാധവി ദമ്പതികളുടെ മകനാണ്.
ഭാര്യ: കാര്‍ത്യായനി. മക്കള്‍:സംഗീത്, കാവ്യ, സജിത് (ഇന്ത്യന്‍ ആര്‍മി). മരുക്കള്: ആരതി, മണികണ്ഠന്. സഹോദരങ്ങള്‍: രാജു (ബാനം), രവീന്ദ്രന് (ഷാര്‍ജ), ചന്ദ്രിക (അടമ്പില്‍), സുനിത, (കാലിച്ചാംപൊതി).
Kerala
ചിങ്ങവനം: നാട്ടകത്ത് മദ്യലഹരിയിൽ കാർ ഓടിച്ചു ലോട്ടറി വില്പനക്കാരനെ ഇടിച്ചിട്ട സംഭവത്തിൽ സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിനെതിരേ ചിങ്ങവനം പോലീസ് കേസെടുത്തു.
ക്രിസ്മസിന് തലേദിവസം എംസി റോഡിൽ നാട്ടകം പോളിടെക്നിക്കിനു സമീപം വൈകുന്നേരമായിരുന്നു അപകടം. മറ്റൊരു വാഹനത്തിൽ ഇടിച്ച കാർ നിയന്ത്രണം തെറ്റി വഴിയരികിൽ നിന്ന ലോട്ടറി വില്പനക്കാരനെ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ലോട്ടറിവില്പനക്കാരൻ തങ്കരാജ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഓടിക്കൂടിയ നാട്ടുകാർ നടനെ പിടിച്ചു പോലീസിൽ ഏല്പിക്കുകയായിരുന്നു. സംഭവസമയം സിദ്ധാർഥ് ലഹരി ഉപയോഗിച്ചിരുന്നതായി ചിങ്ങവനം പോലീസ് പറഞ്ഞു.
കസ്റ്റഡിയിലെടുത്ത ഇയാളുടെ കാർ പോലീസ് കോടതിക്കു കൈമാറും. സിദ്ധാർഥിന്റെ ലൈസൻസ് കാൻസൽ ചെയ്യാൻ അപേക്ഷ നൽകും. സംഭവത്തിൽ കേസെടുത്ത് ഇയാളെ ജാമ്യത്തിൽ വിട്ടു.
District News
കൊരട്ടി: ദേശീയപാത 544 കോട്ടമുറിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിക്കുകയും തുടർന്ന് തല ഡിവൈഡറിൽ അടിച്ചുവീണ് യുവാവിന് ദാരുണാന്ത്യം.
കോട്ടയം വൈക്കം സ്വദേശി കുലശേരമംഗലം വിനീഷ് ഭവനിൽ വിനീഷ് (45) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11.45 നാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ യുവാവ് തൽക്ഷണം മരിച്ചു. മുരിങ്ങൂർ കോട്ടമുറിയിലെ മേക്കർ റെസ്റ്റോറന്റിലെ ജീവനക്കാരനാണ്. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം.
കൊരട്ടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരി ച്ചു. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി സ്വദേശത്തേക്ക് കൊണ്ടുപോയി. ഭാര്യ: സിമി. മകൾ: വിസ്മയ.
District News
ഉള്ളൂർ: റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ അമിത വേഗതയിൽ പാഞ്ഞെത്തിയ കാറിടിച്ച് ഗുരുതമായി പരിക്കേറ്റ കാൽനടയാത്രികൻ മരിച്ചു. റിട്ട.പിഎസ്സി അണ്ടർ സെക്രട്ടറി ഉള്ളൂർ നീരാഴി ലെയിൻ പിഎസ്സി നഗർ ശബ്നത്തിൽ കെ.ഇ. ഇബ്രാഹിംകുട്ടി(72)യാണ് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച് വൈകുന്നേരം 4.30 ഓടെ കൊച്ചുള്ളൂർ പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം.
മുടിവെട്ടാനായി വീടിന് പുറത്ത് പോയതായിരുന്നു. അപകടം വരുത്തിയ വാഹനം നിർത്താതെ പോയി. ബന്ധുക്കൾ മെഡിക്കൽകോളജ് പോലീസിൽ പരാതി നൽകിയി. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
മക്കൾ: ഡോ.ശബ്ന ഇബ്രാഹിം (യുകെ), റിയാസ് ഇബ്രാഹിം (ഐടി, ബംഗളൂരു). മരുമക്കൾ: എസ്.മുഹമ്മദ് സാലിഹ് (യുകെ), എസ്.നസ്റിൻ (അസി.എൻജിനിയർ, ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്).